കോട്ടുവള്ളി കൈതാരം നടുമുറിപ്പറമ്പ് വീട്ടിൽ രാഹുൽ (അമ്പാടി 26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, ഭീഷണപ്പെടുത്തൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോട്ടുവള്ളി കൊടവക്കാട് വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. നോർത്ത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, സബ്ബ് ഇൻസ്പെക്ടർ ബി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജോ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.എം സിജിമോൻ, ടി.എസ് സുജയ്, അനു ജോയ്, എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വധശ്രമകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
